രാമമംഗലം: സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ ഗെയിംസ് ക്ലബ്ബ് രാമമംഗലം ഹൈസ്കൂളിൽ രൂപീകരിച്ചു.എസ് പി സി ഡയറക്ടറേറ്റിൻ്റെ നിർദേശപ്രകാരം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഗെയിംസ് ക്ലബ്ബ് രൂപീകരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഇത്
ക്ലബിൻ്റെ ഉത്ഘാടനം പുത്തൻകുരിശ് ഡിവൈഎസ്പി അജയ്നാഥ് നിർവഹിച്ചു. പി ടി എ പ്രസിഡൻ്റ് ടി.എം തോമസിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രാമമംഗലം ഇൻസ്പെക്ടർ ഓഫ് പോലീസ് രാജേഷ് വി, ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ,കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ ആയ അനൂബ് ജോൺ,സ്മിത കെ. വിജയൻ,കായിക അധ്യാപകൻ ഷൈജി കെ. ജേക്കബ്,മിധു, യാക്കോബ് സി എം എന്നിവർ പങ്കെടുത്തു.
ഫുട്ബാൾ,വോളിബോൾ,ബാഡ്മിൻ്റൺ,ക്രിക്കറ്റ് എന്നിവക്ക് ടീം രൂപീകരിച്ച് പ്രത്യേക പരിശീലനം നൽകുന്നതാണ്.എസ് പി സി യുടെ പ്രഥമ ഫുട്ബോൾ മത്സരത്തിൻ്റെ ഭാഗമായി പുത്തൻകുരിശ് സബ് ഡിവിഷൻ തല മത്സരത്തിൻ്റെ രാമമംഗലം ടീമിൻ്റെ പരിശീലനം ആരംഭിച്ചു.
ഗെയിംസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
മലനാട് വാർത്ത
മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.
Citizen Journalism
നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം
നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.
